കെ.എസ്.ആർ.ടി.സി കെട്ടിടം പണി തടയും - മുസ്‌ലിംലീഗ്

കോഴിക്കോട്: കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കെട്ടിടം കോടികൾ ചെലവഴിച്ച്​ വീണ്ടും അറ്റകുറ്റപ്പണി നടത്താനുള്ള ഗൂഢതന്ത്രം തടയുമെന്ന് മുസ്​ലിംലീഗ് സൗത്ത് നിയോജകമണ്ഡലം പ്രവർത്തക സമിതി യോഗം മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളെ വിഡ്​ഢികളാക്കി വീണ്ടും അഴിമതി നടത്താൻ ബലക്ഷയം സംഭവിച്ച കെട്ടിടം ഇനിയും ഉപയോ ഗിക്കുവാൻ അനുവദിക്കില്ല. കെ.എസ്.ആർ.ടി അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കോടികളുടെ പൊതുമുതൽ കൊള്ളയടിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും, കരാറുകാരുൾപ്പെടെയുള്ളവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല ലീഗ് വൈസ്​ പ്രസിഡൻറ്​ കെ.മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ അഡ്വ. എസ്.വി. ഉസ്മാൻ കോയ അധ്യക്ഷത വഹിച്ചു. എൻ.സി. അബൂബക്കർ, അഡ്വ.എ.വി. അൻവർ, ഫൈസൽ പള്ളിക്കണ്ടി, എ.ടി. മൊയ്തീൻ കോയ. പി.സക്കീർ, എം.എ. നിസാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.