രാമനാട്ടുകര: മുനിസിപ്പാലിറ്റിയിലെ ജനവാസ മേഖലയായ തോട്ടുങ്ങലിലേക്ക് ബിവറേജ് ഔട്ട്ലറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സർക്കാർ പുനഃപരിശോധന നടത്തി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബേപ്പൂർ നിയോജകമണ്ഡലം ലഹരി നിർമാർജന സമിതി നിൽപ് സമരം നടത്തി. സമിതി ജില്ല നേതാവ് റിട്ട. സബ് ഇൻസ്പെക്ടർ സുബൈർ നെല്ലോളി ഉദ്ഘാടനം ചെയ്തു. നിലവിലെ ബിവറേജസ് ഔട്ട്ലറ്റ് താരതമ്യേന ജനസാന്ദ്രത കുറഞ്ഞപ്രദേശമായിട്ടുകൂടി അവിടെനിന്ന് മദ്യം വാങ്ങി വഴിയിലിരുന്നും തൊട്ടടുത്ത പറമ്പുകളിലിരുന്നും മദ്യപിക്കുന്നവരുടെ അഴിഞ്ഞാട്ടം കാരണം രാമനാട്ടുകര പ്രദേശത്ത് കൊലപാതകമടക്കമുള്ള ഒട്ടേറെ അക്രമ പ്രവർത്തനങ്ങൾ പ്രദേശത്ത് വർധിച്ചുവരുന്നു. നൂറുകണക്കിന് സ്കൂൾ, മദ്റസ വിദ്യാർഥികളും അംഗൻവാടി കുട്ടികളും കടന്നുപോകുന്ന വഴിയിലാണ് നിർദിഷ്ട കെട്ടിടം. കൂടാതെ, വയോമിത്രം പരിപാടിയും, കൗമാരക്കാർക്കുള്ള പരിപാടികളും ഗർഭിണികൾക്കുള്ള പോഷകാഹാര വിതരണവും, ആരോഗ്യ ക്ലാസുകളും വാർഡ് സഭ യോഗങ്ങളുമെല്ലാം നടക്കുന്ന അംഗൻവാടിയിലേക്കും ഇതുവഴിയാണ് കടന്നുപോകുന്നത്. കൂടാതെ, ഏകദേശം 100 മീറ്റർ അകലത്തിൽ ക്ഷേത്രവും പള്ളിയും നിലനിൽക്കുന്നതിനാൽ വിശ്വാസികളൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ് പുതിയ തീരുമാനമെന്നും നിൽപ് സമരം ഓർമിപ്പിച്ചു. ചടങ്ങിൽ എൽ.എൻ.എസ് ബേപ്പൂർ മണ്ഡലം പ്രസിഡൻറ് എൻ.കെ. ബിച്ചിക്കോയ അധ്യക്ഷതവഹിച്ചു. ബേപ്പൂർ നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ.കെ. ആലിക്കുട്ടി, എൻ.എൻ.എസ് ബേപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി നാസർ കാരാടി, മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻറ് കെ.കെ. മുഹമ്മദ് േകായ, ജന.സെക്രറി മുഹമ്മദലി കല്ലട, നഗരസഭ രാമനാട്ടുകര നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ലത്തീഫ്, ഡിവിഷൻ കൗൺസിലർമാരായ ജുബൈരിയ, കെ. സലീം, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഹംസക്കോയ, പാച്ചീരി സൈതലവി, സീനത്ത് കുന്ദമംഗലം, ഉമ്മർ അഷ്റഫ്, കെ.എം. ബഷീർ, അസ്മ നല്ലളം, സറീന നല്ലളം, റെയിസ് പ്രസിഡൻറ് ബഷീർ പറമ്പൻ, സെക്രട്ടറി രവീന്ദ്രൻ മാസ്റ്റർ, അലി പാച്ചീരി, മജീദ് അമ്പലം കണ്ടി, കെ.കെ. കോയ മാങ്കാവ്, കെ.പി. പോക്കർ കുട്ടി, പി.പി. ബാവ, പി. ഷഫീഖ്, പി. നാസർ, നഫീസക്കുട്ടി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പടം : Clkuc207 ജനവാസ മേഖലയായ തോട്ടുങ്ങലിലേക്ക് ബിവറേജ് ഔട്ട്ലറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ബേപ്പൂർ നിയോജക മണ്ഡലം ലഹരി നിർമാർജന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നിൽപ് സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.