കോഴിക്കോട്: വിദേശത്ത് ബിസിനസ് നടത്തുകയാണെന്ന വ്യാജേന പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണം നടത്തിക്കൊടുക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് . തൃശൂർ എടക്കര ആവിയൂർ കുവ്വക്കോട്ട് കെ. കുഞ്ഞിമോനാണ് ശനിയാഴ്ച കോഴിക്കോട് നടക്കാവ് പൊലീസിൻെറ പിടിയിലായത്. പരപ്പനങ്ങാടി സ്വദേശി ഫൈസലിൻെറ മകളുടെ കല്യാണം നടത്തിക്കൊടുക്കുമെന്ന് പറഞ്ഞ് മൂന്നര പവൻ സ്വർണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. ഏതെങ്കിലും ജ്വല്ലറിയിൽനിന്ന് സ്വർണവും ബില്ലും വാങ്ങി വന്നാൽ പണം തിരികെ നൽകുമെന്ന് പറഞ്ഞ് സ്വർണം വാങ്ങി മുങ്ങുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പാലക്കാട്, കുറ്റിപ്പുറം, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലും സമാനകേസുകൾ ഇയാളുടെ പേരിലുണ്ട്. പലിശയില്ലാതെ ലോൺ വാങ്ങി നൽകാം എന്നുപറഞ്ഞ് 10,000 രൂപ മുതൽ 50,000 രൂപവരെ പലരിൽനിന്നും അഡ്വാൻസ് വാങ്ങി വഞ്ചിച്ച കേസ് നിലവിലുണ്ടെന്ന് നടക്കാവ് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ഹരിപ്രാസാദിൻെറ നിർദേശപ്രകാരം എസ്.ഐ അബ്ദുൽ കലാം, എ.എസ്.ഐ സന്തോഷ് മമ്പാട്ടിൽ, സിവിൽ പൊലീസ് ഓഫിസർ വിമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.