ജംഇയ്യത് ഉലമാ ഹിന്ദ്: ഇസ്​ഹാഖ്​ അൽഖാസിമി പ്രസിഡൻറ്​, അലിയാർ ഖാസിമി ജനറൽ സെക്രട്ടറി

തൊടുപുഴ: ജംഇയ്യത് ഉലമാ ഹിന്ദ് കേരള ഘടകം പ്രസിഡൻറായി പി.പി. ഇസ്ഹാഖ് അൽഖാസിമിയെയും ജനറൽ സെക്രട്ടറിയായി വി.എച്ച്. അലിയാർ ഖാസിമിയെയും തെരഞ്ഞെടുത്തു. അബ്​ദുൽകരീം ഹാജി ജലാലിയ്യ ട്രഷറർ. അബ്​ദുൽഗഫാർ കൗസരി, അബ്​ദുശുക്കൂർ ഖാസിമി, മുഹമ്മദ് ശരീഫ് അൽഖാസിമി, സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ, ഉബൈദുല്ല മൗലവി എന്നിവർ വൈസ് പ്രസിഡൻറുമാരാണ്​. വർക്കിങ്​ കമ്മിറ്റി അംഗങ്ങളായി ഉവൈസ് അമാനി (തിരുവനന്തപുരം), ഇൽയാസ് മൗലവി അൽഹാദി, അബ്​ദുറഹീം കൗസരി (കൊല്ലം), മുഫ്തി താരീഖ് അൻവർ ഖാസിമി, ഷറഫുദ്ദീൻ അസ്‌ലമി, അബ്​ദുൽസലാം ഹുസ്നി (ആലപ്പുഴ), അൻസാരി കൗസരി, നവാസ് ബഷീർ അസ്‌ലമി (പത്തനംതിട്ട), മുഹമ്മദ് ഷിഫാർ കൗസരി (കോട്ടയം), അബ്​ദുറഷീദ് കൗസരി (ഇടുക്കി), ഓണമ്പിള്ളി അബ്​ദുസത്താർ ബാഖവി, ഇൽയാസ് കൗസരി (എറണാകുളം), മുഹമ്മദ് താഹിർ ഹസനി (തൃശൂർ), ശംസുദ്ദീൻ അൽഖാസിമി (പാലക്കാട്), മുഹമ്മദ് ഈസ കൗസരി, ശൈഖ് മുഹമ്മദ് അൻസാരി (മലപ്പുറം), ഖാസിമുൽ ഖാസിമി, അഹ്​മദ് കബീർ മൗലവി (കോഴിക്കോട്), പി.പി. മുഹമ്മദ് റാഷിദ് നജ്മി, ഷംസീർ നജ്മി (കണ്ണൂർ) എന്നിവരെയും തെരഞ്ഞെടുത്തു. തൊടുപുഴ ജാമിഅ ഇബ്നു മസ്ഊദ് അറബി കോളജിൽ കൂടിയ സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന വൈസ് പ്രസിഡൻറ്​ അബ്​ദുശുക്കൂർ അൽഖാസിമി ഉദ്​ഘാടനം ചെയ്തു. റിട്ടേണിങ്​ ഓഫിസർമാരായ ടി.എ. അബ്​ദുൽഗഫാർ കൗസരി, മുഹമ്മദ് ശരീഫ് കൗസരി, അബ്​ദുസ്സലാം ഹുസ്നി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നും വഖഫ്​ റിക്രൂട്ട്മൻെറ്​ ബോർഡ് രൂപവത്​കരിക്കണമെന്നും യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഫോ​ട്ടോ ക്യാപ്​ഷൻ IDG ISHAQ KHASIMI പി.പി. ഇസ്ഹാഖ് അൽഖാസിമി (പ്രസി.) IDG ALIYAR KHASIMI വി.എച്ച്. അലിയാർ ഖാസിമി (ജന.സെക്ര.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.