'മലബാർ സമരം' - എക്സിബിഷൻ സംഘടിപ്പിച്ചു

ഫറോക്ക്: ചരിത്രം വിസ്മരിക്കാൻ നിർബന്ധിക്കപ്പെടുന്ന ഫാഷിസ്​റ്റ്​​ ഭരണകാലത്ത് ചരിത്രത്തെ പുനർവായനക്ക് വിധേയമാക്കി ജി.ഐ.ഒ ഫറോക്ക് ഏരിയ എക്സിബിഷൻ സംഘടിപ്പിച്ചു. കൊളാഷ്, കാലിഗ്രഫി, എംബ്രോയ്ഡറി, കാർട്ടൂൺ, മാഗസിൻ, പെയിൻറിങ്​ തുടങ്ങി വിവിധയിനങ്ങളിൽ മലബാർ സമരത്തെ ആവിഷ്കരിച്ചു. 1921ലെ ഐതിഹാസികമായ മലബാർ സമരത്തെ അനുസ്മരിക്കാനും വർഗീയവത്കരിക്കപ്പെടുന്ന പോരാട്ടത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ലക്ഷ്യമിട്ട് നടന്ന പരിപാടി ജമാഅത്തെ ഇസ്​ലാമി ഏരിയ കൺവീനർ റഹ്മാ കരീം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ഫർവാന, മർവ, ഫർഹാന ഷജിനാസ് തുടങ്ങിയവർ സംസാരിച്ചു. പടം: Clfrk204 ജി.ഐ.ഒ ഫറോക്ക് ഏരിയ സംഘടിപ്പിച്ച മലബാർ സമരം എക്സിബിഷൻ റഹ്​മ കരീം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.