തെങ്ങിലക്കടവ്- വില്ലേരി താഴം റോഡ്: ഇടപെട്ട് മനുഷ്യാവകാശ കമീഷൻ

മാവൂർ: തെങ്ങിലക്കടവ് -വില്ലേരി താഴം തീരദേശ റോഡ് പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ഇതുസംബന്ധിച്ച് കോഴിക്കോട് ജില്ല കലക്ടർക്കാണ് കമീഷൻ ഉത്തരവ് നൽകിയത്. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്​റ്റർ ചെയ്ത കേസിലാണ് നടപടി. വ്യാഴാഴ്ച വൈകുന്നേരമാണ് റോഡ് ഇടിഞ്ഞത്. റോഡിൽ 15 മീറ്ററോളം വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം അപകട ഭീഷണിയിലാണ്. വില്ലേരിഭാഗത്തെ ഏക ഗതാഗത മാർഗമാണ് ഈ റോഡ്. റോഡ് ഇടിയാൻ സാധ്യതയുള്ളതിനാൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പുഴയുടെ ഭാഗം നിർമിച്ചപ്പോഴുണ്ടായ അപാകതയും റോഡ് ഇടിയാൻ കാരണമായിട്ടുണ്ടെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.