വഖഫ് ബോർഡ് നിയമനം മുസ്​ലിംലീഗ് പ്രക്ഷോഭത്തിന്​

കോഴിക്കോട്​: മുസ്​ലിംകളുടെ വഖഫ് ബോർഡ് നിയമനം മാത്രം പി.എസ്.സിക്ക് വിട്ട പിണറായി സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്​ മുസ്​ലിം ലീഗ് പ്രക്ഷോഭത്തിന്​. എൻ.ആർ.സി. പ്രക്ഷോഭത്തി‍ൻെറ പേരിൽ കേരള പൊലീസ് റജിസ്​റ്റർ ചെയ്ത കേസുകൾ ഒഴിവാക്കുക, ആർ.ടി.പി.സി.ആർ വാക്സിനേഷന് വൻ തുക ഈടാക്കുന്നത് ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ച് ഈ മാസവസാനം കലക്ടറേറ്റ് പ്രക്ഷോഭം സംഘടിപ്പിക്കാൻ ജില്ല നേതൃയോഗം തീരുമാനിച്ചു. പ്രസിഡൻറ്​​ ഉമർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്​റ്റർ സ്വാഗതവും ഓർഗനൈസിങ്​ സെക്രട്ടറി എൻ.സി. അബൂബക്കർ നന്ദിയും പറഞ്ഞു. സെക്രട്ടറി എം.എ. മജീദ് റിപ്പോർട്ട് അവതരിപ്പിച്ചു. പാറക്കൽ അബ്​ദുല്ല, കെ.എ. ഖാദർ, കെ. മൊയ്തീൻകോയ, അഹമ്മദ് പുന്നക്കൽ വി.പി. ഇബ്രാഹീം കുട്ടി, നാസർ എസ്റ്റേറ്റ് മുക്ക്, വി.കെ. ഇബ്രാഹീംകുട്ടി, റഷീദ് വെള്ളം, ഒ.പി. നസീർ, സമദ് പുക്കാട്, നൊച്ചാട് കുഞ്ഞബ്​ദുല്ല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.