ഫറോക്ക് മേഖലയിൽ സി.പി.ഐ നേതാക്കൾക്കെതിയുള്ള ആക്രമണങ്ങൾ തുടരുന്നു

രാമനാട്ടുകര: ഫറോക്ക് മേഖലയിൽ സി.പി.ഐ നേതാക്കൾക്കെതിരെയുള്ള ആക്രമണങ്ങൾ തുടരുന്നു. എ.ഐ.ടി.യു.സി ബേപ്പൂർ മണ്ഡലം സെക്രട്ടറിയും സി.പി.ഐ രാമനാട്ടുകര ലോക്കൽ സെക്രട്ടറിയുമായ മജീദ് വെൺമരത്തിനു നേരെയാണ് ഒടുവിൽ ആക്രമണം നടന്നത്. വ്യാഴാഴ്ച വൈകീട്ട്​ ഏഴിന്​ രാമനാട്ടുകര എയർപോർട്ട് റോഡിൽ എസ്.ബി.ഐക്കു സമീപത്തു​െവച്ചായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോകുമ്പോൾ രണ്ടുപേർ ബൈക്കിലെത്തി ശക്തമായി തലക്കിടിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. ഗുണ്ടാ മോഡൽ ഇരുട്ടടിയാണ് നടന്നത്. അക്രമം നടത്തിയവർ ഹെൽമറ്റ്, മഴക്കോട്ട് ഇവ ധരിച്ചിരുന്നു. മർദനത്തി‍ൻെറ ആഘാതത്തിൽ ബൈക്കി‍ൻെറ നമ്പർ ശ്രദ്ധിക്കാൻ സാധിച്ചില്ല. സമീപത്തുള്ള സി.സി ടി.വി പരിശോധിച്ചാൽ ആക്രമികളെ കണ്ടെത്താൻ സാധിക്കുമെന്നാണ്​ സൂചന. ഫറോക്ക് പൊലീസിൽ പരാതി നൽകി. സ്​റ്റാൻ​േഡഡ് ഓട്ടുകമ്പനിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് സംഭവമെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം സി.പി.ഐ കല്ലമ്പാറ ഏരിയ സെക്രട്ടറി ബഷീർ നാലകത്തിനെ നച്ചൂരിൽ വെച്ച് ഒരു സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇതിന് തലേ ദിവസമാണ് സ്​റ്റാൻഡേഡ് ഓട്ടുകമ്പനി പി. സുബ്രഹ്മണ്യൻ നായരുടെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.