പുഴകളുടെ പാർശ്വഭിത്തി കെട്ടി സംരക്ഷിക്കണം -മുസ്​ലിം ലീഗ്

മാവൂർ: ചാലിയാറിൻെറയും ചെറുപുഴയുടെയും ഇരു പാർശ്വഭിത്തികളും കെട്ടി സംരക്ഷിക്കണമെന്ന് മുസ്​ലിംലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഒട്ടേറെ പേരുടെ ആശ്രയമായ ഒറ്റപ്പിലാക്കൽ താഴം റോഡാണ് കഴിഞ്ഞ ദിവസം 25 മീറ്ററോളം നീളത്തിൽ പുഴയിലേക്ക് ഇടിഞ്ഞത്. നേര​േത്തയും 50 മീറ്ററിലധികം സ്ഥലം പുഴയിലേക്ക് ഇടിഞ്ഞിരുന്നു. പൂക്കോയ തങ്ങൾ പാലിയേറ്റിവ്​ പഞ്ചായത്ത്തല കമ്മിറ്റിക്ക് രൂപം നൽകി. മുസ്​ലിം ലീഗ് നിയോജക മണ്ഡലം ജന. സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. കെ. ആലി ഹസൻ അധ്യക്ഷത വഹിച്ചു. മുസ്​ലിംലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് മങ്ങാട്ട് അബ്​ദുറസാഖ്, സെക്രട്ടറി എൻ.പി. അഹമ്മദ്, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ തേനുങ്ങൽ അഹമ്മദ് കുട്ടി, ഉമ്മർ ചെറൂപ്പ, എം.പി. അബ്​ദുൽ കരീം, കെ. ലത്തീഫ് മാസ്​റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​​ പി. ഉമർ മാസ്​റ്റർ തുടങ്ങിയവർ സംസാരിച്ചു. ജന. സെക്രട്ടറി വി.കെ. റസാഖ് സ്വാഗതവും സെക്രട്ടറി കെ.എം.എ. നാസർ മാസ്​റ്റർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.