കോഴിക്കോട്: ജില്ല ജയിലിലെ ജയില്‍ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം. ജയിൽക്ഷേമ ദിനാഘോഷ പരിപാടികൾ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജയിലുകളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലേതിന് സമാനമായ രീതിയിലേക്ക് നമ്മുടെ സംസ്ഥാനത്തെ ജയിലുകളും വളരുന്നു. ജയിലുകളിലെ ക്ഷേമദിനാഘോഷത്തിൻെറ ഭാഗമായി അന്തേവാസികള്‍ക്കായി കഥ--കവിത രചന, ഗാനാലാപനം, ചെസ്, കാരംസ് തുടങ്ങിയ മത്സരങ്ങള്‍, വിവിധ തലങ്ങളിലുള്ള ബോധവത്കരണ ക്ലാസുകള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. ആഘോഷപരിപാടികള്‍ ഡിസംബര്‍ രണ്ടിന് സമാപിക്കും. ഉത്തരമേഖല പ്രിസണ്‍സ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എം.കെ. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.വി. മുകേഷ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി.കെ. നാസര്‍, ജില്ല ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് എ.കെ. സുരേഷ്, രാജീവൻ കൊട്ടയോടൻ എന്നിവര്‍ സംസാരിച്ചു. വി.ആര്‍. ശരത്ത് സ്വാഗതവും ടി. രാജേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. photo bk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.