മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗരത്തിൻെറ പ്രാന്തപ്രദേശത്തുള്ള ഉലൈബെട്ടു പരാരിയിലെ അഴുക്കുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപ്പെടുത്തിയതാണെന്നാണ് സംശയം. സമീപത്തെ ടൈൽ ഫാക്ടറിയിലെ തൊഴിലാളിയുടെ മകളാണ് പെൺകുട്ടി. ഞായറാഴ്ച വൈകീട്ട് നാലു മണി മുതൽ കാണാതായതിനെ തുടർന്ന് വീട്ടുകാർ ഫാക്ടറിയിലും മറ്റും തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ രാത്രി സമീപത്തെ അഴുക്കുചാലിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വെൻലോക് ഗവ. ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മരണത്തിൽ ഫാക്ടറിയിലെ തൊഴിലാളികൾക്ക് പങ്കുണ്ടെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.