ജയിലിൽ ജോളിയുടെ ആത്മഹത്യശ്രമം: കേസ് മാറ്റി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ജോളി ജയിലിൽ കഴിയവെ ആത്മഹത്യക്കു ശ്രമിച്ച കേസ് ഡിസംബർ മൂന്നിലേക്കു മാറ്റി. വിചാരണ തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് ജോളിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടതോടെയാണ്​ കോഴിക്കോട് ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് മാറ്റിയത്. അന്ന് ജോളിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കും. ജയിൽ സൂപ്രണ്ടി​ൻെറ പരാതി പ്രകാരം കസബ പൊലീസാണ് കേസന്വേഷിച്ചത്. 2020 ഫെബ്രുവരിയിലാണ് ​ൈകയിലെ ഞരമ്പു മുറിച്ച നിലയിൽ ജോളിയെ ജില്ല ജയിലിലെ ജീവനക്കാർ കണ്ടത്. മുൻ ഭർത്താവും ബന്ധുക്കളുമടക്കം ആറുപേരെ കൊന്ന കേസുകളിൽ വിചാരണത്തടവുകാരിയായി ജില്ല ജയിലിൽ തുടരുകയാണ് ജോളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.