കൂത്തുപറമ്പ്: മൂര്യാട് കൊളുത്തുപറമ്പിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൂടാളിയൻ കുമാരനാണ് (64) മരിച്ചത്. കഴിഞ്ഞദിവസം കാടുവെട്ടുന്നതിനിടെ പാമ്പുകടിക്കുകയായിരുന്നു. ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടുകയും ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വലിയവെളിച്ചം ശാന്തിവനത്തിൽ. ഭാര്യ: കെ. ശ്രീജ. മക്കൾ: കെ. ജിൻഷ, കെ. ജിൽന. മരുമക്കൾ: ജോഷി (കോടിയേരി), വിജേഷ് (വള്ള്യായി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.