ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: ഇരകളുടെ പ്രതിഷേധ സദസ്സ്​

കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസിൽ നീതിതേടി ഇരകൾ കുളങ്ങരത്താഴ പ്രതിഷേധ സദസ്സ്​ നടത്തുന്നു. ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട്​ വരെയാണ് ആക്​ഷൻ കമ്മിറ്റി നേതൃത്വത്തിൽ സമരം നടത്തുക. ജ്വല്ലറിയുടെ രണ്ട് പ്രധാന ഉടമകളും മാനേജിങ് പാർട്ണർ, മാനേജർ എന്നിവരും കുളങ്ങരത്താഴത്തുകാരാണ്. ജ്വല്ലറി തട്ടിപ്പ് നടന്ന് രണ്ടര മാസം കഴിഞ്ഞിട്ടും തൊണ്ടിമുതൽ കണ്ടെത്താനോ സി.സി.ടി.വി പരിശോധനയിലെ ദുരൂഹത നീക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ആക്​ഷൻ കമ്മിറ്റി ആരോപിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമരം ശക്തമാക്കുമെന്ന് ആക്​ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.