വിദ്യാർഥികൾ ഒരുക്കിയ കൃഷി വിളവെടുത്തു

വടകര: ഓർക്കാട്ടേരി ഒലീവ് ആർട്സ് സയൻസ് കോളജ് പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് പഠിക്കുന്ന വിദ്യാർഥികൾ ഒരുക്കിയ കൃഷി വിളവെടുപ്പ് നടത്തി. വെണ്ട, പയർ, തക്കാളി, ചീര, വഴുതിനങ്ങ, പച്ചമുളക്, ചേന, ചേമ്പ്, മഞ്ഞൾ തുടങ്ങിയവയാണ് കൃഷി ചെയ്തത്. കോവിഡ് രണ്ടാംഘട്ട സമയത്താണ് കൃഷിക്ക് തുടക്കംകുറിച്ചത്. ഏറാമല ഗ്രാമപഞ്ചായത്ത് മെംബർ ഷുഹൈബ് കുന്നത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പി.കെ. ഹരീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പി.എൻ. ലീസ്മ, നീനു, അൻസീർ പനോളി, സി.കെ. രൻസി, ചിത്ര, വി.എം. മുബഷിറ തുടങ്ങിയവർ സംസാരിച്ചു. ചിത്രം ഒലീവ് കോളജ് കൃഷി വിളവെടുപ്പ് ഏറാമല ഗ്രാമപഞ്ചായത്ത് മെംബർ ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു Saji 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.