കൊയിലാണ്ടിയിൽ ലഹരി പരിശോധന കൊയിലാണ്ടി: നഗരത്തിൽ നർകോട്ടിക് വിഭാഗം പരിശോധന നടത്തി. 230 പാക്കറ്റ് ലഹരി ഉൽപന്നങ്ങളും 9380 രൂപയും പിടികൂടി. രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു ആൽക്കഹോളിക് വിഭാഗത്തിലെ രാഗി, നർകോട്ടിക് വിഭാഗത്തിലെ പ്രിൻസ് നായ്ക്കളുടെ സഹായത്തോടെ പരിശോധന നടത്തിയത്. നഗരസഭ പുതിയ ബസ് സ്റ്റാൻഡ്, പെട്ടിക്കടകൾ, കടകൾ, മാർക്കറ്റ് എന്നിവിടങ്ങളിൽ പരിശോധന നടന്നു. പച്ചക്കറിക്കടയിലെ തട്ടിൻെറ അടിയിൽനിന്നാണ് ലഹരിവസ്തുക്കളും പണവും ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് തെരുപ്പറമ്പിൽ സജീവനെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു. നർ കോട്ടിക് ഡിവൈ.എസ്.പി അശ്വകുമാറിൻെറ നേതൃത്വത്തിൽ കൊയിലാണ്ടി എസ്.ഐ എം.എൽ. അനൂപ്, കൊയിലാണ്ടി പൊലീസ്, പിങ്ക് പൊലീസ്, ജനമൈത്രി പൊലീസ് എന്നീ വിഭാഗങ്ങളടക്കം വൻ സന്നാഹത്തോടെയായിരുന്നു പരിശോധന. കൊയിലാണ്ടിയിൽ ഹാൻസ് എത്തിക്കുന്ന മുഖ്യകണ്ണിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി ഡിവൈ.എസ്.പി അശ്വകുമാർ അറിയിച്ചു. പടം Koy 1 കൊയിലാണ്ടിയിലെ കടയിൽനിന്ന് ലഹരിവസ്തുക്കൾ പിടികൂടിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.