ചെറുവോട്ട് ഇറക്കത്തിൽ അപകടം തുടർക്കഥ; മരാമത്ത് വകുപ്പ് മൗനത്തിൽ

നന്മണ്ട: അപായസൂചന ഇല്ല, അപകടം തുടർക്കഥയായി ചെറുവോട് ഇറക്കം. കോഴിക്കോട് -ബാലുശ്ശേരി റോഡിൽ നന്മണ്ട പതിമൂന്നാം മൈലിനും പന്ത്രണ്ടാം മൈലിനുമിടയിലെ ചെറുവോട് ഇറക്കത്തിലാണ് ചെറുതും വലുതുമായ അപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയാകുന്നത്. റോഡിലെ ഗർത്തം ഒഴിവാക്കി വാഹനങ്ങൾ വലതുഭാഗം ചേർത്തെടുക്കുമ്പോൾ ഇടതുഭാഗത്ത്​ കൂടെവരുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നതെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. കാലവർഷമായാൽ കൂടുതൽ അപകടസാധ്യതയും ഈ മേഖലയിൽതന്നെ. റോഡി‍ൻെറ ഇരുവശവും അഴുക്കുചാൽ ഇല്ലാത്തതാണ് ഇവിടെ റോഡ് തകരാൻ കാരണം. ഇവിടെ നടന്ന വാഹനാപകടത്തിൽ പലർക്കും ജീവൻ നഷ്​ടപ്പെട്ടിട്ടുണ്ട്​. ജീവച്ഛവമായവരും അംഗവൈകല്യം സംഭവിച്ചവരുമേറെയാണ്. ഏതാനും മാസം മുമ്പ് ബൈക്കപകടത്തിൽപെട്ട് യുവാവ് മരിച്ചതാണ് അവസാന സംഭവം. മരാമത്ത് വകുപ്പ് സൂചക ബോർഡ് സ്ഥാപിച്ചാൽ ഒരു പരിധിവരെ അപകടനിരക്ക് കുറക്കാൻ കഴിയും. capW ബാലുശ്ശേരി റൂട്ടിലെ ചെറുവോട്ട് ഇറക്കം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.