ശാസ്ത്രരംഗം ഉപജില്ല ശാസ്ത്രമേള: ചക്കാലക്കൽ എച്ച്.എസ്.എസിന് വിജയം

മടവൂർ: കൊടുവള്ളി ഉപജില്ല ശാസ്ത്രരംഗം ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനത്തോടെ ചക്കാലക്കൽ എച്ച്.എസ്.എസ് വിജയം നേടി. പ്രോജക്ട് അവതരണം: നുബ അമീൻ, വീട്ടിൽ ഒരുപരീക്ഷണം: സി.പി. റിയ ഫാത്തിമ, പ്രവൃത്തി പരിചയം: അഹമ്മദ് ഫൗസ്, പ്രാദേശിക ചരിത്രരചന: ദിയ ഫാത്തിമ, ശാസ്ത്രലേഖനം: നിൽവ ഫാത്തിമ, ജീവചരിത്രക്കുറിപ്പ്: സനൻ റഹ്മാൻ, ശാസ്ത്രഗ്രന്ഥം ആസ്വാദനം: വൈകാശി സിതാന, ഗണിതാശയ അവതരണം: റിഷ്വ എം. റഷീദ് എന്നിവരാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ശാസ്ത്രരംഗം ഹൈസ്കൂൾ വിഭാഗത്തിൽ 'എ​ൻെറ ശാസ്ത്രജ്ഞൻ' ജീവചരിത്രക്കുറിപ്പിൽ ആയിഷ സിനീന തമീമും ഗണിതാശയ അവതരണത്തിൽ നിയ അമീനും പ്രവൃത്തി പരിചയത്തിൽ ടി.കെ. നിഹാലും ഒന്നാം സ്ഥാനത്തിന് അർഹരായി. 'കോവിഡ് കാലത്തെ വിദ്യാഭ്യാസം' വിഷയത്തിൽ ഫാത്തിമ നെഹാന് രണ്ടാം സ്ഥാനവും പ്രാദേശിക ചരിത്രരചനയിൽ നഷ ഫാത്തിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജ്മൻെറും പി.ടി.എയും സ്​റ്റാഫ് കൗൺസിലും അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.