'വ്യാപാരികൾ വികസനത്തിന് എതിരല്ല'

box lead കൊടുവള്ളി: ഫ്ലൈ ഓവർ കം അണ്ടർപാസ് പദ്ധതി നടപ്പാക്കുന്നതിന് വ്യാപാരികൾ എതിരാണെന്നതരത്തിൽ പൊതുജനങ്ങളേയും അധികാരികളേയും തെറ്റിദ്ധരിപ്പിക്കുംവിധമുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്നും വികസനത്തിന് വ്യാപാരിസമൂഹം എതിരല്ലെന്നും കൊടുവള്ളി മർച്ചൻറ് അസോസിയേഷൻ. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിലവിൽ സർക്കാറി​ൻെറ പരിഗണനയിലുള്ള കിഫ്ബി പദ്ധതി നഷ്​ടപ്പെട്ടുപോവാത്തവിധം നടപ്പാക്കണമെന്ന്​ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് മതിയായ നഷ്​ടപരിഹാരം നൽകി പുനരധിവസിപ്പിക്കണം. സി.പി. ഫൈസൽ അധ്യക്ഷത വഹിച്ചു. സി.പി. റസാഖ്, എൻ.വി. നൂർ മുഹമ്മദ്, നസീർ, ഉമ്മർ ഹാജി, ഒ.പി. റസാഖ്, എൻ.ടി. ഹനീഫ, എ.വൺ മൂസ, അമീൻ കാരാട്ട്, കെ.പി. അബ്​ദുസ്സമദ്, ബിച്ചി പറക്കുന്ന്, ഷാജി, യു.കെ. അൻവർ എന്നിവർ സംസാരിച്ചു. ഒ.കെ. നജീബ് സ്വാഗതവും സി.ടി. ഖാദർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.