സിറാജ് ഫ്ലൈഓവർ സ്ഥലമെടുപ്പ്: ഹിയറിങ് ഇന്ന്

lead കൊടുവള്ളി: സിറാജ് ഫ്ലൈഓവർ നിർമാണത്തിന് സ്ഥലമേറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള ഹിയറിങ് ചൊവ്വാഴ്​ച​ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. നേരത്തെ ഒക്ടോബർ 28നും നവംബർ 19നും ഹിയറിങ് നടത്താൻ നിശ്ചയിച്ചിരുന്നുവെങ്കിലും വിവിധ കോണുകളിൽനിന്നുള്ള സമ്മർദത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. പദ്ധതിസംബന്ധിച്ച് പരാതി ഉന്നയിച്ച്​ എം.കെ. മുനീർ എം.എൽ.എ ജില്ല കലക്ടർക്ക് നൽകിയ കത്തി​‍ൻെറ അടിസ്ഥാനത്തിൽ നവംബർ 16ന്​ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ രണ്ട് എം.എൽ.എമാരുടെയും മുൻ എം.എൽ.എയുടെയും സാന്നിധ്യത്തിൽ രാഷ്​ട്രീയപാർട്ടി പ്രതിനിധികളുടെ യോഗംചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. ചൊവ്വാഴ്​ച​ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഹിയറിങ്ങിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗസ്ഥർക്കും കക്ഷികൾക്കും മതിയായ സുരക്ഷയും ഒരുക്കുന്നുണ്ട്. തടസ്സപ്പെടുത്തലുകളുണ്ടായാൽ നിയമനടപടികൾ സ്വീകരിക്കാൻ റവന്യൂവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചതായി അറിയുന്നു. നിർദിഷ്​ട സിറാജ് മേൽപാലം തുരങ്കപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഇരകൾക്ക് മതിയായ പുനരധിവാസവും നഷ്​ടപരിഹാരവും ഉറപ്പുവരുത്തണമെന്ന ആവശ്യമുന്നയിച്ച് ചൊവ്വാഴ്​ച കടകളടച്ച് രാവിലെ 9.30ന് കൊടുവള്ളിയിൽ ആക്​ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്താൻ വ്യാപാരി വ്യവസായി ഏകോപന സമിതിയും ഗോൾഡ് സിൽവർ മർച്ചൻറ് അസോസിയേഷനും തിരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.