അറവു മാലിന്യ സംസ്‌കരണ സ്ഥാപനത്തിനെതിരെ സ്‌കൂള്‍ പി.ടി.എ സമരത്തിന്​

താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ഫ്രഷ്‌കട്ട് ഓര്‍ഗാനിക് ലിമിറ്റഡ് എന്ന കോഴി അറവുമാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നുയരുന്ന ദുര്‍ഗന്ധ ത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പി.ടി.എ സമരവുമായി രംഗത്തുവരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇതു കാരണം 2500 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ദൈനംദിന പ്രവൃത്തനങ്ങളെ ദോഷകരമായി ബാധിക്കുകയാണ്​. കുട്ടികളുടെയും അധ്യാപകരുടെയും ആരോഗ്യത്തിനു ഭീഷണിയാവുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് കുട്ടികളുടെ ഭീമ ഹരജി അയക്കും. സ്‌കൂളില്‍ ഒരു ദിവസത്തെ പ്രതിഷേധ ദിനമാചരിക്കും. ധര്‍ണ്ണ,മനുഷ്യച്ചങ്ങല തുടങ്ങിയവയും നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിൽ പ്രിന്‍സിപ്പൽ ഫാ. സിബി പൊന്‍പാറ,പ്രധാനാധ്യാപിക ഇ.ഡി ഷൈലജ, മനോജ് കുമാരൻ, ഗ്രൈസൺ ജോസ്, ജോസ് തുരുത്തിമറ്റം എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.