താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് വ്യവസായ വികസന കേന്ദ്രം സ്ഥാപിക്കാൻ ചെമ്മരംപറ്റയിൽ വാങ്ങിയ ഒരു ഏക്കർ സ്ഥലത്തുള്ള നൂറുകണക്കിന് മരങ്ങൾ മുറിച്ചു മാറ്റുകയും ലക്ഷകണക്കിന് രൂപ വിലയുള്ള പകുതിയോളം മരങ്ങൾ കടത്തികൊണ്ട് പോവുകയും ചെയ്തിട്ട് ഒരു വർഷം പൂർത്തിയായിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ താമരശ്ശേരി പൊലീസ് വൈമുഖ്യം കാണിക്കുകയാണെന്ന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷംസീർ പോത്താറ്റിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഗ്രാമപഞ്ചായത്തിന്റെ പരാതി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്. ഭരണ സമിതിയിലെ ചില ജനപ്രതിനിധികൾക്ക് ഈ മരം കൊള്ളയിൽ പങ്കുണ്ട് എന്ന് സംശയമുണ്ട്. കേസ് അട്ടിമറിക്കാൻ ഭരണസ്വാധീനം ഉപയോഗിക്കുകയാണ് പൊലീസ്. ഈ ആവശ്യം ഉന്നയിച്ച് പുതുപ്പാടിയിലെ യു.ഡി.എഫ് ജനപ്രതിനിധികൾ 24 ന് രാവിലെ 10.30 ന് താമരശ്ശേരി െ പാലീസ് സ്‌റ്റേഷൻ ധർണ നടത്തും. ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ത്രിതല പഞ്ചായത്ത് തലത്തിലെ ജനപ്രതിനിധികൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു തോമസ് അംഗങ്ങളായ ഷിൻജോ തൈക്കൽ, ഷിജു ഐസക്, ഷംസു കുനിയിൽ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.