കടലുണ്ടി: കടലുണ്ടി പബ്ലിക് ലൈബ്രറി പഠന ഗവേഷണകേന്ദ്രം ഒന്നാം വാർഷികസംഗമവും കടലുണ്ടി പഞ്ചായത്തിലെ 10 വിദ്യാർഥികൾക്ക് പഠനസഹായ വിതരണവും നടത്തി. പത്രപ്രവർത്തകൻ എ. സജീവൻ ഉദ്ഘാടനം ചെയ്തു. അനിൽ മാരാത്ത് അധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് അച്യുതൻ സംസാരിച്ചു. പച്ചാട്ട് നാരായണൻ മാസ്റ്ററുടെ ഓർമക്ക് മകനും പഠന ഗവേഷണകേന്ദ്രം മുഖ്യരക്ഷാധികാരിയുമായ പ്രേംനാഥ് പച്ചാട്ട്സ്പോൺസർ ചെയ്ത കടലുണ്ടി പഞ്ചായത്തിലെ 10 വിദ്യാർഥികൾക്കുള്ള ധനസഹായവിതരണം നജുമുൽ മേലത്ത് നിർവഹിച്ചു. പി.വി. ഷംസുദ്ദീൻ, ഹരിദാസൻ തൈക്കൂട്ടത്തിൽ, ഷിയാസ് മുഹമ്മദ്, മുരളി മുണ്ടേങ്ങാട്ട്, ഇസ്ഹാഖ് കടലുണ്ടി എന്നിവർ സംസാരിച്ചു. കൃഷ്ണദാസ് വല്ലാപ്പുന്നി സ്വാഗതവും താജുദ്ദീൻ കടലുണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.