ഗൂഡല്ലൂർ: സുഹൃത്തുക്കൾക്കൊപ്പം . കൊച്ചി പാലാരിവട്ടം മടവത്തിൽ വീട്ടിൽ വിനോദ് ആണ് (45) ഗൂഡല്ലൂരിന് സമീപത്തെ തുറപള്ളി പുഴയിൽ മുങ്ങിമരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാേലാടെയാണ് സുഹൃത്തുക്കളായ ഏഴുപേർക്കൊപ്പം കുളിക്കാനിറങ്ങിയത്. ആദ്യമിറങ്ങിയ വിനോദ് മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ സമീപത്തുള്ളവരെ അറിയിച്ചതിനെത്തുടർന്ന് ഗൂഡല്ലൂർ ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിൽ വൈകീട്ട് ആേറാടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഗൂഡല്ലൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ടാണ് കൊച്ചിയിൽനിന്ന് ഒമ്പതുപേരടങ്ങിയ സംഘം തുറപള്ളിയിലെത്തിയത്. ഞായറാഴ്ച രാത്രി ലോഡ്ജിൽ വിശ്രമിച്ച ശേഷം തിങ്കളാഴ്ച ഊട്ടി അടക്കം ചുറ്റിക്കാണാനിരിക്കുകയായിരുന്നു ഇവർ. രാവിലെ രണ്ടുപേർ ഊട്ടിയിലേക്ക് പോയി. മറ്റ് ഏഴുപേരാണ് പുഴയിൽ കുളിക്കാൻ പോയത്. മരിച്ച വിനോദ് പ്ലംബറാണ്. ഭാര്യ: റിനി. മകൾ: റിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.