നരിക്കുനി: കിണറ്റിൽനിന്നുള്ള നിലയ്ക്കാത്ത ശബ്ദം വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തുന്നു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പുന്നശ്ശേരി വേലൻകണ്ടി മോഹനൻെറ തറവാട് വീട്ടിലെ കിണറിൽനിന്നാണ് തിങ്കളാഴ്ച രാവിലെ മുതൽ ശബ്ദം കേൾക്കാൻ തുടങ്ങിയത്. പശുവിന് വെള്ളം കൊടുക്കാൻ മോഹനൻെറ സഹോദരൻ എത്തിയപ്പോഴാണ് ശബ്ദം കേട്ടുതുടങ്ങിയത്. 18 കോൽ ആഴമുള്ള കിണറിലേക്ക് നോക്കിയപ്പോൾ ഒന്നും തന്നെ ശ്രദ്ധയിൽപെട്ടതുമില്ല. ഉടനെ പരിസരവാസികളെ വിളിച്ച് വെള്ളം ഒലിച്ചിറങ്ങുന്ന ശബ്ദമാണ് കേൾക്കുന്നതെങ്കിലും കിണറ്റിലെ വെള്ളത്തിന് ഒരു ചലനവുമില്ല എന്നതാണ് നാട്ടുകാരെ ആശങ്കയിലാഴ്‌ത്തുന്നത്. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജിയും ഉദ്യോഗസ്ഥരും കിണർ സന്ദർശിച്ചു. ജിയോളജി വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്. പുന്നശ്ശേരി ഗ്രാമത്തിലെ അത്ഭുതക്കിണർ കാണാൻ പരിസര പ്രദേശത്തുനിന്ന് ജനം എത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.