കർണാടകയിൽ നിയന്ത്രണം: നാട്ടിലെത്തിയവർ ആശങ്കയിൽ

നാദാപുരം: കേ​ര​ള​ത്തി​ൽനി​ന്നു​ള്ള​വ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കർണാടക നി​ർ​ബ​ന്ധ​മാ​ക്കിയതോടെ അവധിക്കായി നാട്ടിൽ എത്തിയവർ ആശങ്കയിൽ. കച്ചവടക്കാർ, വിദ്യാർഥികൾ, വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ എന്നിവരെയാണ് കർണാടകയുടെ പുതിയ കോവിഡ് നയം ആശങ്കപ്പെടുത്തുന്നത്. അതിർത്തിയിൽ പരിശോധന ശക്തമാക്കിയതോടെ ആർ.ടി.പി.സി.ആർ പരിശോധനഫലം കൈയിൽ ഇല്ലാത്ത നിരവധിപേർക്ക് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചുപോരേണ്ടിവന്നു. മുന്നറിയിപ്പില്ലാതെ പരിശോധന ശക്തമാക്കിയതാണ് യാത്രക്കാർക്ക് വിനയായത്. ബസ്​സ്​റ്റാൻഡിലും റെയിൽവേ സ്​റ്റേഷനിലും പരിശോധന ശക്തമാക്കിയതായാണ് വിവരം. നാദാപുരം ഭാഗങ്ങളിൽനിന്ന്​ ബംഗളൂരുവിലേക്ക് യാത്ര നിശ്ചയിച്ച നിരവധി പേർ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യാത്ര നിർത്തിവെച്ചു. രോഗം സ്ഥീരികരിച്ചാൽ ഒരാഴ്ച ക്വാറ​​ൻറീൻ നിർബന്ധമാക്കിയതാണ് ഇവിടങ്ങളിൽ ജോലിചെയ്യുന്നവർക്ക് തിരിച്ചടിയായത്. ഭൂരിഭാഗം കമ്പനികളും ഓഫിസുകളും ഈ മാസം ഒന്നു മുതൽ തങ്ങളുടെ ജീവനക്കാരെ ഓഫിസിലേക്ക് തിരിച്ചുവിളിക്കുന്നുണ്ട്​. വർക് അറ്റ് ഹോം പരിപാടി അവസാനിപ്പിച്ച്​ ഓഫിസ് പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിനിടയിലാണ് പുതിയ വെല്ലുവിളി ഉയർന്നിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.