ജില്ലയിൽ എയ്​ഡ്​സ്​ രോഗികൾ കുറഞ്ഞു

-എയ്​ഡ്​സ്​ ദിനാചരണ ചടങ്ങുകൾ ഇന്നു​ തുടങ്ങും കോഴിക്കോട്: ജില്ലയിലെ എയ്്്ഡ്സ് രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായെന്നും മെഡിക്കൽ കോളജ് പരിസരത്ത് 50 സെന്‍റ് ഭൂമി രോഗബാധിതരുടെയും കുടുംബത്തി‍ൻെറയും പുനരധിവാസത്തിന് സജ്ജീകരിച്ചിട്ടുണ്ടെന്നും ജില്ല മെഡിക്കൽ ഒാഫിസർ ഡോ. ഉമ്മർ ഫാറൂഖ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. എയ്ഡ്സ് കൺ​േട്രാൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിനാചരണം ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ പരിപാടികളോടെ നടത്തും. ചൊവ്വാഴ്​ച വൈകീട്ട് 6.30ന്​ മിഠായിത്തെരുവിൽ ദീപം തെളിച്ച് ചടങ്ങുകൾ തുടങ്ങും. ബുധനാഴ്ച മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽനിന്ന്​ ഐ.എം.എ ഹാൾ വരെ പൊതുജനങ്ങളെ അണിനിരത്തി എയ്ഡ്സ് ബോധവത്​കരണ റാലി സംഘടിപ്പിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാൻ ഡോ. ഖദീജ മുംതാസ് സെമിനാറിൽ വിഷയം അവതരിപ്പിക്കും. ജില്ലതല മത്സര വിജയകൾക്കുള്ള സമ്മാനദാനവും കോളജ് വിദ്യാർഥികളുടെ സ്കിറ്റ് മത്സരവും സംഘടിപ്പിക്കും. എയ്്ഡ്സിനു പുറമെ മലേറിയ, ക്ഷയം രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായതായും ഇവരുടെ പുനരധിവാസത്തിനാവശ്യമായ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും പുനരധിവാസ പ്രവർത്തനങ്ങൾ അടുത്ത വർഷ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഡി.എം.ഒ കൂട്ടിച്ചേർത്തു. വാർത്ത സമ്മേളനത്തിൽ ഡോ. പി.പി. പ്രമോദ് കുമാർ, ബേബി നാപ്പള്ളി, എൻ.ടി. പ്രമേഷ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.