എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് വീണ്ടും അവസരം

നാദാപുരം: കഴിഞ്ഞ അധ്യയന വർഷം നടക്കാതെ പോയ പ്രൈമറി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് പരീക്ഷ എഴുതാൻ വീണ്ടും അവസരമൊരുങ്ങുന്നു. പ്രൈമറി വിദ്യാർഥികളുടെ സ്കോളർഷിപ് പരീക്ഷയായ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നടത്താൻ കഴിഞ്ഞിരുന്നില്ല. നാലാം ക്ലാസിലെയും ഏഴാം ക്ലാസിലെയും വിദ്യാർഥികൾക്കായിരുന്നു പരീക്ഷ എഴുതാനുള്ള അവസരം. ഡിസംബർ 18നു നടത്താനാണ് തീരുമാനം. വിജയിക്കുന്ന കുട്ടികൾക്ക് 10ാം ക്ലാസ് വരെ സർക്കാർ നൽകുന്ന സ്കോളർഷിപ്പിന് അർഹതയുണ്ട്. എന്നാൽ, ഒന്നര വർഷത്തോളമായി ഓൺലൈൻ പഠന സമ്പ്രദായമായതിനാൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ആവശ്യമായ പരിശീലനം നൽകാൻ കഴിഞ്ഞിരുന്നില്ല. ചുരുങ്ങിയ സമയംകൊണ്ട് വിദ്യാർഥികളെ എങ്ങനെ പരീക്ഷക്ക് സജ്ജരാക്കും എന്ന ആശങ്ക അധ്യാപകർക്കും രക്ഷാകർത്താക്കൾക്കുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.