'സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിന് കൂടുതൽ തുക അനുവദിക്കണം'

വില്യാപ്പള്ളി: പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ വിതരണ പദ്ധതിക്ക് കൂടുതൽ തുക അനുവദിക്കണമെന്ന് കെ.എസ്.ടി.എ തോടന്നൂർ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സൗജന്യ അരിയോടൊപ്പം ഓരോ കുട്ടിക്കും എട്ടു രൂപ നിരക്കിലാണ് സർക്കാർ അനുവദിക്കുന്നത്. ഈ തുക ഉപയോഗിച്ച് വേണം പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും പാൽ, മുട്ട എന്നിവയും വിതരണം ചെയ്യേണ്ടത്. പാചകവാതക ചെലവും ഇതിൽനിന്ന് കണ്ടെത്തണം. പാചകവാതകത്തി​‍ൻെറയും അവശ്യ സാധനങ്ങളുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉച്ചഭക്ഷണ വിതരണത്തിനായി സ്കൂൾ പ്രധാനാധ്യാപകർ ദുരിതമനുഭവിക്കുകയാണ്. ഈ സാഹചര്യത്തിൽ ഓരോ കുട്ടിക്കും അനുവദിക്കുന്ന തുക വർധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കല്ലേരി ഓഡിറ്റോറിയത്തിൽ നടന്ന ഉപജില്ല സമ്മേളനം കെ.എസ്.ടി.എ ജില്ല പ്രസിഡൻറ് എൻ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബി. മധു, വി.പി. സദാനന്ദൻ, പി.കെ. ജിതേഷ്, സവിത, ജിഷ, ഇ. അശോകൻ എന്നിവർ സംസാരിച്ചു. ഉപജില്ല ഭാരവാഹികളായി കെ.വി. പ്രേമൻ (പ്രസിഡൻറ്), ടി. സുരേഷ് ബാബു, പി. രാജൻ, ദീന ദയാൽ (വൈസ്​ പ്രസിഡൻറുമാർ), കെ.പി. മനോജ് കുമാർ (സെക്രട്ടറി), അശ്വന്ത് അർജുൻ, ആശാലത (ജോ. സെക്രട്ടറിമാർ), പി. വിപിൻ (ട്രഷറർ). പടം..കെ.എസ്.ടി.എ തോടന്നൂർ ഉപജില്ല സമ്മേളനം കല്ലേരിയിൽ ജില്ല പ്രസിഡൻറ്​ എൻ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.