കോഴിക്കോട്: ഫാർമസി വിദ്യാർഥികളുടെ ആശുപത്രി പരിശീലനത്തിന് ഫീസ് ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കണമെന്ന് കേരള െെപ്രവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ.പി.പി.എ) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിഷയത്തിൽ ആരോഗ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ഫാർമസി വിദ്യാർഥികൾക്ക് പരിശീലന സമയത്ത് സ്റ്റൈപ്പന്റ് നൽകുകയാണ് വേണ്ടതെന്നും അസോസിയേഷൻ ആവശ്യമുന്നയിച്ചു. സംസ്ഥാന പ്രസിഡൻറ് പി.ജെ.അൻസാരി അധ്യക്ഷത വഹിച്ചു. കെ.പി.സണ്ണി, ടി.ഷുെെഹബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.