വടകര എ.ഇ.ഒ ഓഫിസിലെ അനാസ്ഥ അവസാനിപ്പിക്കണം -കെ.പി.എസ്.ടി.എ

വടകര: വടകര ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയത്തിൽ മാസങ്ങളായി കെട്ടിക്കിടക്കുന്ന അധ്യാപകനിയമനങ്ങളും സേവന- വേതന വ്യവസ്ഥകളും കാലങ്ങളായി മുടങ്ങിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ വടകര ഉപജില്ല കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ. സജീവൻ, സി.വി. നഫീസ, സുധീഷ് വള്ളിൽ, സുരേഷ് കുമാർ, ജിതിൻ റാം, കെ. ഹാരിസ്, സി. നിജിൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.