താമരശ്ശേരിയിൽ ഗവ. കോളജ് അനുവദിക്കണം -എം.ഇ.എസ്

താമരശ്ശേരി: മലയോര കുടിയേറ്റ മേഖലയിലെ സാധാരണ കുടുംബങ്ങളിലെ വിദ്യാർഥികളുടെ ഉപരിപഠനത്തിന് സഹായകമായവിധം താമരശ്ശേരി കേന്ദ്രമാക്കി ഗവ. ആർട്സ് ആൻഡ്​ സയൻസ് കോളജ് സ്ഥാപിക്കണമെന്ന് എം.ഇ.എസ് താമരശ്ശേരി യൂനിറ്റ് ജനറൽ േബാഡി േയാഗം ആവശ്യപ്പെട്ടു. എം.ഇ.എസ് യൂത്ത് വിങ്​ ജില്ല പ്രസിഡൻറ്​​ ആർ.കെ. ഷാഫി ഉദ്​ഘാടനം െചയ്തു. പ്രസിഡൻറ് പി.എ. അബ്​ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് താലൂക്ക്​ സെക്രട്ടറി എ.സി. അബ്​ദുൽ അസീസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി പി.എ. അബ്​ദുറഹ്മാൻ (പ്രസി), വി.പി. ഉസ്മാൻ (വൈസ് പ്രസി​), അഡ്വ ടി.പി.എ. നസീർ (സെക്ര), അർഷദ് അബ്ബാസ് (ജോ.​ സെക്ര), ഉസ്മാൻ പി. ചെമ്പ്ര (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.