ഒന്നാം വാർഷികസമ്മാനമായി 'വെണ്ണിലാവ്'

കൊടിയത്തൂർ: പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷിക സമ്മാനമായി പഞ്ചായത്ത് മുഴുവൻ പ്രകാശപൂരിതമാക്കാനുള്ള വെണ്ണിലാവ് പദ്ധതിക്ക് തുടക്കമായി. നിലവിൽ കേടുവന്ന ലൈറ്റുകൾ നന്നാക്കിയും ആവശ്യമുള്ളിടത്ത് പുതിയത് സ്ഥാപിച്ചും പഞ്ചായത്തിലെ എല്ലാ വാർഡുകളെയും പൂർണമായും ഇരുട്ടിൽനിന്ന്​ മോചനം നൽകും. നിലവിൽ സ്ട്രീറ്റ് ലൈറ്റ് ലൈൻ വലിച്ച ട്രാൻസ്‌ഫോർമറിൽ ലൈൻ മുഖേനയും അല്ലാത്തിടത്ത് തൽക്കാലം നേരിട്ടും തെരുവ് വിളക്ക് സ്ഥാപിക്കും. ഭാവിയിൽ പഞ്ചായത്തിലെ മുഴുവൻ ട്രാൻസ്‌ഫോർമറിലും സ്ട്രീറ്റ് ലൈറ്റ് ലൈൻ വലിച്ച്​ കണക്​ഷൻ നൽകുന്നത്തോടെ വലിയ സാമ്പത്തികനേട്ടവും പഞ്ചായത്തിന് കിട്ടും. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്​ഘാടനം കാരകുറ്റിയിൽ പഞ്ചായത്ത് പ്രസിഡൻറ്​​ ശംലൂലത്ത് സ്വിച്ച് ഓൺ ചെയ്ത്​ നിവഹിച്ചു. വൈസ് പ്രസിഡൻറ്​​ കരീം പഴങ്കൽ, കെ.പി. അബ്​ദുറഹ്മാൻ, കെ.ടി. മൻസൂർ, ജ്യോതിബസു, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.