വകുപ്പുകൾ ഏകോപിപ്പിച്ച് അന്വേഷണം നടത്തും -മന്ത്രി

വടകര: താലൂക്ക് ഓഫിസിലുണ്ടായ തീപിടിത്തം സംബന്ധിച്ച്​ മൂന്ന് വകുപ്പുകൾ ഏകോപിപ്പിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊലീസ്, റവന്യൂ, കെ.എസ്.ഇ.ബി വകുപ്പുകളുടെ സംയുക്ത അന്വേഷണം ഡെപ്യൂട്ടി കലക്ടർ ഏകോപിപ്പിക്കും. സമഗ്രാന്വേഷണം നടത്തി നിജഃസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് മന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് വന്നാൽ തുടർനടപടി സ്വീകരിക്കും. ഡിജിറ്റൽ അല്ലാത്ത രേഖകൾ വീണ്ടെടുക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.