സ്ത്രീകളോടുള്ള പെരുമാറ്റം നോക്കിയാൽ കേരളം അപരിഷ്‌കൃതം -വി.ഡി. സതീശൻ

കോഴിക്കോട്: പരിഷ്‌കൃത സമൂഹത്തി​‍ൻെറ അളവുകോല്‍ സ്ത്രീകളോടുള്ള പെരുമാറ്റമാണെന്നും അത്തരത്തില്‍ വിലയിരുത്തിയാല്‍ കേരളം അപരിഷ്‌കൃതമെന്നു തിരിച്ചറിയേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീധനത്തിനെതിരെ പ്രതിപക്ഷ നേതാവി​‍ൻെറ നേതൃത്വത്തില്‍ കേരളത്തിലെ കലാലയങ്ങളിൽ നടത്തുന്ന 'മകള്‍ക്കൊപ്പം' കാമ്പയിന്‍ മൂന്നാഘട്ടത്തില്‍ കോഴിക്കോട് ദേവഗിരി സൻെറ്​​ ജോസഫ്സ്​ കോളജില്‍ നടത്തിയ ലിംഗസമത്വം സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ അരാഷ്​ട്രീയവാദം വളരുന്നതി​‍ൻെറ അടയാളമാണ് സ്ത്രീവിരുദ്ധത. പ്രബുദ്ധ കേരളം എന്തുകൊണ്ടാണ് ഇത്തരത്തില്‍ പിറകോട്ടടിക്കുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്. സമൂഹത്തില്‍ അടിമയായി ജീവിക്കേണ്ട സ്​ഥിതിക്ക്​ മാറ്റം വരുത്താന്‍ പെണ്‍കുട്ടികള്‍ പൊളിറ്റിക്കലാകണം. തുല്യതക്കപ്പുറത്തേക്ക് മുന്നേറാന്‍ സ്ത്രീകളെ പ്രാപ്തരാക്കണം. അടിമയായി അവഹേളിതയായി നില്‍ക്കാതെ ചെറുത്തുനില്‍പ്പിലൂടെ മുന്നേറാന്‍ പെണ്‍കുട്ടികള്‍ ശ്രമിക്കണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ലിംഗസമത്വത്തോടൊപ്പം ട്രാന്‍സ്ജെൻഡര്‍ സമൂഹത്തെ അംഗീകരിക്കേണ്ടതി‍ൻെറ ആവശ്യകതയും ആണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളും വിദ്യാര്‍ഥികള്‍ പ്രതിപക്ഷ നേതാവി‍ൻെറ ശ്രദ്ധയില്‍പ്പെടുത്തി. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതും നിയമപരവുമായ അവകാശങ്ങളെ ബോധവത്​കരിക്കുന്നതുമായ പുസ്തകങ്ങള്‍ കാമ്പയിനി‍ൻെറ ഭാഗമായി പുറത്തിറക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്ത്രീധനത്തിനെതിരെ കേരളത്തിലെ കലാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംവാദങ്ങളും ബോധവത്കരണ പരിപാടികളുമാണ് 'മകള്‍ക്കൊപ്പം' കാമ്പയിൻ മൂന്നാംഘട്ടത്തില്‍ സംഘടിപ്പിക്കുന്നത്. ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി ​മൊഫിയയുടെ കലാലയത്തില്‍നിന്നാണ് മൂന്നാംഘട്ട കാമ്പയിന് തുടക്കം കുറിച്ചത്. പ്രിന്‍സിപ്പൽ സാബു കെ. തോമസ് അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ബിജു ജോസഫ്​ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.