രക്തഗ്രൂപ്പ്‌ നിർണയവും പരിശോധനയും നടത്തി

നാദാപുരം: വാണിമേൽ ക്രസൻറ്​ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്‌.എസ്‌ യൂനിറ്റും ഭാരത്‌ സ്കൗട്ട്‌സ്​ ആൻഡ്​​ ഗൈഡ്​സും ചേർന്ന് സ്കൂളിൽ സൗജന്യ രക്തഗ്രൂപ്പ്‌ നിർണയവും ഷുഗർ, പ്രഷർ പരിശോധനയും നടത്തി. ബ്ലഡ്‌ ഡൊണേഴ്സ്‌ കേരള, കോഴിക്കോട്‌-വടകരയും ന്യൂക്ലിയസ്‌ ഹോസ്പിറ്റലും ചേർന്നാണ് ക്യാമ്പ്‌ ഒരുക്കിയത്‌. പ്രിൻസിപ്പൽ എൻ.കെ. മൂസ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. പി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. രക്തദാനത്തെ കുറിച്ച്‌ വിദ്യാർഥികൾക്ക്‌ ബോധവത്കരണ ക്ലാസും നടന്നു. നിയാസ്‌ നരിപ്പറ്റ ക്ലാസിനു നേതൃത്വം നൽകി. പ്രോഗ്രാം ഓഫിസർ ഷഹനാസ്‌ ടീച്ചർ, ന്യൂക്ലിയസ്‌ ഹോസ്പിറ്റൽ പി.ആർ.ഒ റമീസ്‌, ജിസ്‌ന, ബ്ലഡ്‌ ഡൊണേഴ്സ്‌ കേരള വടകര താലൂക്ക്‌ ഭാരവാഹികളായ ഹസ്സൻ തോടന്നൂർ, റാദിൻ എന്നിവർ സംസാരിച്ചു. എൻ.എസ്‌.എസ്‌ ലീഡർ മുഹമ്മദ്‌ റിഫ്‌വാൻ സ്വാഗതവും ഭാരത്‌ സ്കൗട്ട്‌സ്​ ആൻഡ്​ ഗൈഡ്‌സ്‌ ലീഡർ ചന്ദന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.