സമസ്തക്ക് പുതിയ ജില്ല ഭാരവാഹികൾ

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല മുശാവറ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറായി മുഹമ്മദ് മുസ്​ലിയാർ ചേലക്കാടിനേയും ജനറൽ സെക്രട്ടറിയായി ഉമ്മർ ഫൈസി മുക്കത്തിനേയും ട്രഷററായി എൻ. അബ്​ദുല്ല മുസ്​ലിയാരേയും തിരഞ്ഞെടുത്തു. എ.വി. അബ്​ദുറഹിമാൻ മുസ്​ലിയാർ (വർക്കിങ്​ പ്രസിഡൻറ്​), വില്യാപ്പള്ളി ഇബ്രാഹിം മുസ്​ലിയാർ, ഒളവണ്ണ അബൂബക്കർ ദാരിമി, എ.കെ. യൂസഫ് ബാഖവി, യു.കെ. അബ്​ദുല്ലത്തീഫ് മൗലവി (വൈസ് പ്രസിഡൻറുമാർ), കെ. അബ്​ദുൽ ബാരി ബാഖവി (വർക്കിങ് സെക്രട്ടറി), ടി.പി.സി. മുഹമ്മദ് ഫൈസി, ആർ.വി. കുട്ടിഹസ്സൻ, പി.എം.കോയ മുസ്​ലിയാർ, സി.എച്ച്. മഹ്മൂദ് സഅദി (ജോ. സെക്രട്ടറിമാർ) എന്നിവരേയും പ്രവർത്തക സമിതി അംഗങ്ങളേയും തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.