കണ്ണൂർ: ഏതുവേഷം ധരിക്കണമെന്നത് അവരവരുടെ തീരുമാനമാണെന്നും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക വസ്ത്രം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിർമിക്കുന്ന കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കെട്ടിടത്തിൻെറ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലിംഗ തുല്യതയുമായി ബന്ധപ്പെട്ട പുരോഗമന ചിന്തകളെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു. കാലാനുസൃതമായ മാറ്റം വിദ്യാഭ്യാസ മേഖലയില്‍ അനിവാര്യമാണ്. ഈ മാറ്റത്തെ ഉള്‍ക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. വര്‍ത്തമാന കാലഘട്ടത്തിനനുസരിച്ച തീരുമാനങ്ങള്‍ യൂനിഫോം പരിഷ്‌കരണത്തിലും സ്വീകരിക്കണം. അധ്യാപകര്‍ക്ക് പ്രത്യേക വസ്ത്രം നിഷ്‌കര്‍ഷിക്കുന്ന ചില സ്‌കൂള്‍ മാനേജ്‌മൻെറ് തീരുമാനങ്ങളെ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. എല്ലാ വിഭാഗക്കാരെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ പാഠ്യപദ്ധതിയില്‍ വരുത്തും. അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല, പാഠ്യ പാഠ്യേതര രംഗത്തെ മികവും പദ്ധതിയിലുള്‍പ്പെടുത്തും -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.