പേരാമ്പ്ര: കൈവശ ഭൂമിക്ക് വില്ലേജ് അധികൃതർ നികുതി സ്വീകരിക്കാത്തത് നൊച്ചാട് വില്ലേജിലെ 25 ഓളം ആളുകളെ ദുരിതത്തിലാക്കി. നികുതി സ്വീകരിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. സർക്കാർ ഭൂമി ആണെന്ന വാദമുയർത്തിയാണ് അധികൃതർ നികുതി നിഷേധിക്കുന്നത്. എന്നാൽ, പലരും ഈ ഭൂമി വിലകൊടുത്ത് വാങ്ങിയതും മറ്റുമാണ്. കിഴക്കേ മൊടോങ്ങൽ മൊയ്തീനും കുടുംബവും താമസിക്കുന്ന 37 സൻെറ് ഭൂമി 606/1988 ആധാര പ്രകാരമുള്ളതും റീ സർവേ 12/1 ൽ പെടുന്നതുമാണ്. ഈ ഭൂമി 1988ൽ രാമർ വീട്ടിൽ ബാലൻ നായരിൽനിന്നും വിലകൊടുത്ത് വാങ്ങിച്ചതാണ്. പേരാമ്പ്ര ലാൻഡ് ട്രൈബ്യൂണലിൽനിന്നും 441/1991 നമ്പറായി പട്ടയം ലഭിച്ചതുമാണ്. ഈ വസ്തുവിന് 2021-22 വർഷത്തെ നികുതി അടക്കാൻ വില്ലേജ് അധികൃതരെ സമീപിച്ചപ്പോഴാണ് റീ സർവേ 12/1ൽപ്പെടുന്ന സ്ഥലം സർക്കാർ ഭൂമിയാണെന്ന് പറയുന്നത്. ചിലരുടെ നികുതി 2014 മുതൽ വാങ്ങിയിട്ടില്ല. നികുതി സ്വീകരിക്കാത്തതുകൊണ്ട് വായ്പ എടുക്കാനും ഭൂമി കൈമാറ്റം ചെയ്യാനും മറ്റും സാധിക്കാതെ ഇവർ പ്രയാസത്തിലായിരിക്കുകയാണ്. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും അവർ കൈമലർത്തുകയാണ്. സർക്കാർ ഭൂമിയാണെങ്കിൽ ഇതുവരെ എന്തിനാണ് നികുതി സ്വീകരിച്ചതെന്നും കൈമാറ്റം ചെയ്യാൻ അനുവദിച്ചതെന്നും ഇവർ ചോദിക്കുന്നു. എന്നാൽ, ഇതിനൊന്നും വ്യക്തമായ ഉത്തരം നൽകാൻ അധികൃതർക്ക് സാധിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.