ചാത്തമംഗലം: കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയേൺമെന്റ് ധനസഹായം നൽകുന്ന മികച്ച ശാസ്ത്ര ഗവേഷണ പദ്ധതിക്കുള്ള എസ്. വാസുദേവ് അവാർഡ് കോഴിക്കോട് എൻ.ഐ.ടി ഫിസിക്‌സ് വിഭാഗം പ്രഫസർ ഡോ. എം.കെ. രവിവർമക്ക്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നടന്ന 34ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഫ. രവിവർമക്ക് അവാർഡ് സമ്മാനിച്ചു. 'ട്രോപോസ്ഫെറിക് എയറോസോൾ ക്യാരക്റ്ററൈസ് ചെയ്യാനുള്ള മൾട്ടി-വേവ് ലെങ്ത് ഇന്റഗ്രേറ്റിങ് നെഫെലോമീറ്റർ' എന്നാണ് പദ്ധതിയുടെ പേര്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഈ പ്രോജക്ടിലൂടെ ആറ് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല് പി.എച്ച്.ഡി വിദ്യാർഥികളും, മൂന്ന് എം.എസ് സി (ഫിസിക്സ്) വിദ്യാർഥികളും നാല് ബി.ടെക്. (എൻജിനീയറിങ്ഫിസിക്സ്) വിദ്യാർഥികളും ഈ പ്രോജക്ടിൽ പങ്കെടുത്തു പരിശീലനം നേടി. രണ്ട് വിദേശ സർവകലാശാലകളുടെ (മിഷിഗൻ ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി, യു.എസ്.എ ആൻഡ് യൂനിവേഴ്സിറ്റി ഓഫ് ഷാങ്ഹായ് ഫോർ സയൻസ് ആൻഡ് ടെക്നോളജി, ചൈന) ഗവേഷണ സഹകരണം നേടാനും ഈ പ്രോജക്ട് വഴിതെളിച്ചു. ബാലുശ്ശേരി-പനങ്ങാട് സ്വദേശിയായ ഡോ. രവിവർമ കാനഡയിലെ മോൺട്രിയലിലെ മക്‌ഗിൽ സർവകലാശാലയിൽ നിന്ന് അന്തരീക്ഷ, സമുദ്ര ശാസ്ത്രത്തിൽ എം.എസ്‌സിയും യു.എസ്.എയിലെ നെവാഡ റിനോ സർവകലാശാലയിൽ നിന്ന് അന്തരീക്ഷ ശാസ്ത്രത്തിൽ പി.എച്ച്.ഡിയും നേടി. 2009 മുതൽ കോഴിക്കോട് എൻ.ഐ.ടിയിൽ അധ്യാപകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.