ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ് ഫോമിൽ വീണ് യുവാവ് മരിച്ചു

ചെറുവത്തൂർ: ട്രെയിനിൽ കയറുന്നതിനിടെ യുവാവ് പ്ലാറ്റ് ഫോമിലേക്ക്​ തലയിടിച്ച് വീണ് മരിച്ചു. കണ്ണങ്കൈയിലെ കെ. വിപിൻ (24) ആണ് വെള്ളിയാഴ്ച പുലർച്ച നാലിന് പോത്തന്നൂർ റെയിൽവേ സ്റ്റേഷനിൽ മരിച്ചത്. മംഗളൂരു മെയിലിന് നാട്ടിലേക്ക് വരാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. ഇതേസമയം ഒന്നാമത്തെ പ്ലാറ്റ്ഫോമിലൂടെ വേഗത കുറച്ച് മറ്റൊരു ട്രെയിൻ കടന്നുപോകുന്നുണ്ടായിരുന്നു. മംഗളൂരു മെയിലാണെന്നു തെറ്റിദ്ധരിച്ച് ചാടിക്കയറുന്നതിനിടെയാണ്​ അപകടം. ഡി.വൈ.എഫ്.ഐ കണ്ണങ്കൈ യൂനിറ്റ് വൈസ്​ പ്രസിഡന്റായ വിപിൻ ശനിയാഴ്ച ചേരുന്ന പിലിക്കോട് വെസ്റ്റ് മേഖല സമ്മേളനത്തിൽ പങ്കെടുക്കാനാണ് യാത്ര പുറപ്പെട്ടത്. രണ്ടുവർഷം കാസർകോട് സി.പി.സി.ആർ.ഐയിൽ താൽക്കാലിക ജീവനക്കാരനായിരുന്നു. മൂന്നുമാസം മുമ്പാണ് കോയമ്പത്തൂർ അർജുന നാചുറൽ കമ്പനിയിൽ കെമിസ്റ്റ് ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചത്. ഡി.വൈ.എഫ്.ഫെ വില്ലേജ് കമ്മിറ്റിയംഗം, സി.പി.എം കണ്ണങ്കൈ തെക്ക് ബ്രാഞ്ചംഗം, അരുണ ആർട്സ് സ്പോർട്സ് ക്ലബ്​ സെക്രട്ടറി, റെഡ് സ്റ്റാർ കബഡി ടീമംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് ഏഴിന് സംസ്കരിക്കും. കാഞ്ഞങ്ങാട് ജില്ല ആശുപത്രി റിട്ട. ജീവനക്കാരൻ കെ.വി. രവീന്ദ്രന്റെയും ദിനേശ് ബീഡി തൊഴിലാളി കെ. ഗീതയുടെയും മകനാണ്. സഹോദരി: ശ്രുതി. vipin chervthur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.