വടകര: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി സമിതി വടകര മേഖല കമ്മിറ്റി അനുശോചിച്ചു. വടകരയിൽ ചേർന്ന അനുശോചന യോഗത്തിൽ മേഖല സെക്രട്ടറി വി. അസീസ് പ്രസിഡന്റ് കരിപ്പള്ളി രാജൻ, സംസ്ഥാന കമ്മിറ്റി അംഗം. ഡി. എം. ശശീന്ദ്രൻ, കെ.എൻ. വിനോദൻ, ശശി പഴംകാവ്, രാജേഷ് ടെലിവേൾഡ്, കെ.ടി.കെ അജീഷ് ബാബു, സുമനൻ എന്നിവർ സംസാരിച്ചു. എ.കെ.ഡി.എ വടകര ഏരിയ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് ഹരീഷ് ജയരാജ് അധ്യക്ഷത വഹിച്ചു. അമൽ അശോക്, പുത്തോളി ഇബ്രാഹിം ഹാജി, രഞ്ജി കുറുപ്പ്, ജഹറൂഫ്, ബിജുമോൻ, ഹാരിസ്, സനൂപ്, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. അഴിയൂർ: പഞ്ചായത്ത് കമ്മിറ്റി യോഗം അനുശോചിച്ചു. പ്രസിഡന്റ് പി.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, എ.ടി. മഹേഷ്, കെ.ടി. ദാമോദരൻ, അരുൺ ആരതി, ഇ.എം. ഷാജി, ബാബു ഹരിപ്രസാദ്, എം. രാജേന്ദ്രൻ, എം. പ്രഭുദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.