പയ്യോളി : ടൗണിലും പരിസരത്തും പിടിമുറുക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ജനജാഗ്രത സമിതി പ്രവർത്തനം ശക്തമാക്കുന്നു . അടുത്തകാലത്തായി കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും പയ്യോളിയിൽ വർധിച്ചുവരുന്നതിൻെറ അടിസ്ഥാനത്തിലാണ് ജാഗ്രത സമിതി കരുതലോടെ നീങ്ങുന്നത്. പൊലീസിനെയും നഗരസഭയെയും രാഷ്ട്രീയ - സാംസ്കാരിക സംഘടനകളെയും ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖിനും പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബുവിനും സമിതി നേതൃത്വത്തിൽ കഴിഞ്ഞദിവസം വിശദമായ നിവേദനം സമർപ്പിച്ചിട്ടുണ്ട്. പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിമാഫിയക്കാരുടെ താവളങ്ങളായ പയ്യോളി ബസ് സ്റ്റാൻഡിൻെറ പിറകുവശം, റെയിൽവേ സ്റ്റേഷൻ, മത്സ്യ മാർക്കറ്റ് പരിസരം തുടങ്ങിയ സ്ഥലങ്ങൾ പൊതുജന പങ്കാളിത്തത്തോടെ ഞായറാഴ്ച രാവിലെ ശുചീകരിക്കാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. തുടർന്ന് നഗരസഭയുടെ സഹകരണത്തോടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. നഗരത്തിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്. ശുചീകരണ യജ്ഞത്തിൽ പങ്കാളികളാവുന്നവർ ഞായറാഴ്ച രാവിലെ ഏഴിന് പയ്യോളി ബീച്ച് റോഡിലെത്തിച്ചേരണമെന്ന് ജനജാഗ്രത സമിതി ചെയർമാൻ രാജൻ കൊളാവിപ്പാലം അറിയിച്ചു. പടം പയ്യോളിയിലെ ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പയ്യോളി സി.ഐ കെ.സി.സുഭാഷ് ബാബുവിന് ജനജാഗ്രത സമിതി നേതൃത്വത്തിൽ നിവേദനം കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.