ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: കുളങ്ങരത്താഴയിൽ വനിത ധർണ

കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി വനിതകൾ കുളങ്ങരത്താഴ അങ്ങാടിയിൽ ധർണ നടത്തി. ജ്വല്ലറിയിലെ ഭൂരിഭാഗം പാർട്ണർമാരും ഈ പ്രദേശത്താണ്. ഷമീമ കരണ്ടോട്, സീനത്ത് നരിക്കൂട്ടുംചാൽ, സാബിറ നരിക്കൂട്ടുംചാൽ, റസീന വടയം, അഷീറ മൊകേരി എന്നിവർ നേതൃത്വം നൽകി. സമരം ആറു ദിവസം പിന്നിട്ടു. കുളങ്ങരത്താഴ സ്ഥിരം സമരപന്തലും സ്ഥാപിച്ചിട്ടുണ്ട്. അതിനിടെ സർവകക്ഷി കമ്മിറ്റി മധ്യസ്ഥ ശ്രമം ആരംഭിച്ചിട്ടുണ്ട്. Photo: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ കുളങ്ങരത്താഴയിൽ നടന്ന വനിത ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.