വടകര കോപ്പോളിൽ മോഷണം പണം കവർന്നു. വടകര: കോപ്പോൾ വടകര ആസ്ഥാന കെട്ടിടത്തിന്റെ ഓഫിസിൽ മോഷണം. നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപറേറ്റിവ് സപ്ലൈ ആൻഡ് മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ ജെ.ടി റോഡിലെ കോപ്പോള്‍ ഓഫിസിലാണ് കവർച്ച. കാല്‍ ലക്ഷം രൂപ കവർന്നു. ഓഫിസിന്റെ പിന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടന്നത്. മാനേജരുടെ മുറിയിൽ മേശയിൽ സൂക്ഷിച്ച പണം മോഷ്ടിച്ചതിനു പുറമെ സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌കും മോഷണം പോയി. ഓഫിസിൽ സൂക്ഷിച്ച ബൈക്കിന്റെ താക്കോലും നഷ്ടപ്പെട്ടു. ലോക്കറിൽ സൂക്ഷിച്ച പണം നഷ്ടപ്പെട്ടിട്ടില്ല. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ഓഫിസ് പ്രവർത്തന സമയം വരെയുള്ള പണമാണ് നഷ്ടമായത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ജീവനക്കാരൻ ഓഫിസ് തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. ഓഫിസിലെ അലമാരയിലെയും മറ്റും ഫയലുകളും വാരിവലിച്ചിട്ട നിലയിലാണ്. വടകര പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി. ഓഫിസിന്റെ പിറക് വശത്തെ മതിൽ ചാടിയാണ് മോഷ്ടാവ് എത്തിയതെന്നാണ് നിഗമനം. മണം പിടിച്ച നായ മതിലിനു സമീപം വരെ എത്തിയ ശേഷം നിന്നു. ബ്രാഞ്ച് മാനേജർ ഹൃദിന്റെ പരാതി പ്രകാരം വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടം:കോപ്പോൾ വടകര ശാഖയിൽ നടന്ന കവർച്ചയെ തുടർന്ന് ഡോഗ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തുന്നു Saji 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.