മാതൃഭാഷ ദിനാഘോഷവും പുസ്തകപ്രദർശനവും

മുക്കം: മുത്തേരി ഗവ. യു.പി സ്കൂളിൽ മാതൃഭാഷ ദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. വാർഡ് കൗൺസിലർ എ. കല്യാണിക്കുട്ടി ഉദ്ഘാടനം ചെയ്തു. വി.പി. ബിജു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.കെ. ജയന്തി, എ.കെ. രാധാകൃഷ്ണൻ, മുഹമ്മദലി, വിദ്യ, ലൗലി, സുഭിഷ എന്നിവർ സംസാരിച്ചു. പുസ്തകപ്രദർശനം, പുസ്തകപരിചയം, വായനമത്സരം, കവിതാലാപനം എന്നിവ നടന്നു. അമ്മമാരിൽ വായന പ്രോത്സാഹിപ്പിക്കാൻ 'അമ്മ വായന' പദ്ധതി ഉദ്ഘാടനം ചെയ്തു. റംഷീന, ആതിര, അയന, രമ്യ, രാഹുൽ, ഇർഷാദ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.