ചാത്തമംഗലം: ലോക മാതൃഭാഷ ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾ വായനശാല സന്ദർശിച്ചു. എൻ.ഐ.ടി ചേനോത്ത് ഗവ. എൽ.പി സ്കൂൾ വിദ്യാർഥികളാണ് ചേനോത്ത് മൈത്രി വായനശാല സന്ദർശിച്ചത്. പുസ്തകങ്ങൾ പരിചയപ്പെട്ടു. മൈത്രി വായനശാലയുടെ പ്രവർത്തന നാൾവഴികളെക്കുറിച്ചും മലയാളത്തിലെ പ്രിയ എഴുത്തുകാരെക്കുറിച്ചും ചോദിച്ചറിഞ്ഞു. ചേനോത്ത് ഗവ. സ്കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങളിൽ ഗ്രന്ഥശാല സംഘത്തിന്റെ അംഗീകാരമുള്ള മൈത്രീ വായനശാലയുടെ സഹകരണം ലൈബ്രറി ഭാരവാഹികൾ ഉറപ്പു നൽകി. ജില്ല ലൈബ്രറി കൗൺസിൽ അംഗം പി. സത്യാനന്ദൻ, ഗ്രന്ഥശാല പ്രസിഡന്റ് സി. ഗംഗാധരൻ നായർ, ലൈബ്രേറിയൻ വി. ലീന എന്നിവർ കുട്ടികളുമായി സംവദിച്ചു. ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ, അധ്യാപകരായ പ്രീത പി. പീറ്റർ, അശ്വതി എസ്. നായർ എന്നിവർ വിദ്യാർഥികളെ അനുഗമിച്ചു. സ്കൂളിൽ വിദ്യാർഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ അക്ഷര പ്രതിജ്ഞ എടുത്തു. വായന ബോധനം, അക്ഷര മധുരം, അക്ഷരജാലകം പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.