കാൽനടക്കാർ ജാഗ്രത; നടപ്പാത സൂക്ഷിക്കുക

വടകര: നടപ്പാതയിലെ കോൺക്രീറ്റ് തകർന്നത് അപകടഭീഷണി ഉയർത്തുന്നു. വടകര പൊലീസ് സ്റ്റേഷനിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന നടപ്പാതയിലാണ് അപകടം പതിയിരിക്കുന്നത്. അഞ്ചിടങ്ങളിലാണ് സ്ലാബുകൾ തകർന്നത്. പലയിടങ്ങളിലും തകർന്ന ഭാഗങ്ങളിൽ മരക്കഷണവും സിമന്റുകട്ടയുംവെച്ച് പരിസരവാസികൾ കാൽനടക്കാർക്ക് മുന്നറിയിപ്പ് നൽകി. നടപ്പാതയിലൂടെ പോകുന്നവരുടെ ശ്രദ്ധയൊന്ന് തെറ്റിയാൽ കാൽ പൊട്ടിയ കോൺക്രീറ്റുപാളികളിൽപെടുന്ന അവസ്ഥയാണ്. തിരക്കേറിയ ഈ ഭാഗത്തുകൂടി നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി കടന്നുപോകുന്നത്. റെയിൽവേ സ്റ്റേഷൻ റോഡായതിനാൽ ട്രെയിൻയാത്രക്കാർ പലപ്പോഴും നടപ്പാതയിലൂടെ ധിറുതിപിടിച്ച് ഓടുന്നത് അപകടക്കാഴ്ചയാണ്. കോൺക്രീറ്റ് ഭാഗങ്ങൾ തകർന്നിട്ട് മാസങ്ങളായിട്ടും മാറ്റിസ്ഥാപിക്കാൻ നടപടിയുണ്ടായിട്ടില്ല. ചിത്രം വടകര റെയിൽവേ സ്റ്റേഷൻ റോഡിൽ നടപ്പാത തകർന്ന ഭാഗത്ത് മരക്കഷ്ണംവെച്ച് അടച്ച നിലയിൽ Saji 2 ഫോട്ടോ 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.