പെരുമണ്ണയിൽ ഒറ്റനമ്പർ ലോട്ടറി വിൽപനക്കാരൻ പിടിയിൽ

പന്തീരാങ്കാവ്: ഒറ്റനമ്പർ ലോട്ടറി വിൽപന പതിവാക്കിയ ആളെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളായിക്കോട് റോഡിലെ കേരള ലോട്ടറി ഏജൻസി എന്ന കടയിലാണ് തിങ്കളാഴ്ച വൈകീട്ട് പൊലീസ് മലപ്പുറം, ഒഴൂർ കൂരിയിൽ രഞ്ജിത്തിനെ (21) പിടികൂടിയത്. ഏറെക്കാലമായി ഇവിടെ ഒറ്റനമ്പർ ലോട്ടറി വിൽപന നടത്തുന്നതായി പരാതി ഉയർന്നിരുന്നു. മുമ്പ് രണ്ടു തവണ പെരുമണ്ണ അങ്ങാടിയിലെ ചില കടകളിൽനിന്ന് പൊലീസ് ഒറ്റനമ്പർ ലോട്ടറി വിൽപന പിടികൂടിയിരുന്നു. 24,000ത്തോളം രൂപയാണ് ഇന്നലെ ഇവരിൽനിന്ന് പിടികൂടിയത്. പന്തീരാങ്കാവ് എസ്.ഐ സി. വിനായകന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പെരുമണ്ണ, പുത്തൂർമഠം ഭാഗങ്ങളിൽ കടകൾ കേന്ദ്രീകരിച്ചും അല്ലാതെയും മറ്റു ചിലരും ഒറ്റനമ്പർ വിൽപന നടത്തുന്നതായി പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.