കൊടുവള്ളി: വിവാഹം കഴിഞ്ഞ് പത്താംദിവസം ഉണ്ണികുളം ഇയ്യാടുള്ള ഭർതൃവീട്ടിൽ മരി ച്ചനിലയിൽ കണ്ടെത്തിയ കൊടുവള്ളി മാനിപുരം മുണ്ടംപുറത്ത് തേജാലക്ഷ്മിയുടെ (18) മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തേജാലക്ഷ്മിയുടെ ബന്ധുക്കൾ വടകര എസ്.പിക്ക് പരാതി നൽകി. ഉണ്ണികുളം ഇയ്യാട് നീറ്റോറച്ചാ ലിൽ ജിനുകൃഷ്ണയുടെ ഭാര്യയായ തേജാലക്ഷ്മിയെ കഴിഞ്ഞ ശനിയാഴ്ച ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിലാണ് കണ്ടെത്തിയത്. തേജാലക്ഷ്മി അനങ്ങുന്നില്ലെന്ന് രാവിലെ ഭർത്താവ് ജിനു വീട്ടുകാരോട് പറയുകയായിരുന്നു. അവർ ചെന്നുനോക്കിയപ്പോൾ തേജാലക്ഷ്മി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയ നിലയിൽ കാണപ്പെട്ടിരുന്നു. തേജാലക്ഷ്മിയെ ഫെബ്രുവരി ഒമ്പതിനാണ് ആര്യസമാജത്തിൽെവച്ച് ജിനുകൃഷ്ണ രജിസ്റ്റർ വിവാഹം ചെയ്തത്. ഒമ്പതിന് രാവിലെ തേജാലക്ഷ്മിയെ വീട്ടിൽനിന്ന് കാണാതായതായി കാണിച്ച് ബന്ധുക്കൾ കൊടുവള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. വൈകീട്ട് നാലരയോടെ തേജാലക്ഷ്മിയും ജിനുകൃഷ്ണയും കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയും വിവാഹിതരായതിന്റെ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് തേജാലക്ഷ്മി ജിനുകൃഷ്ണയോടൊപ്പം പോവുകയുമായിരുന്നു. തേജ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് കോഴ്സിന് ചേർന്നിരുന്നു. മാനിപുരം കാവിൽ മുണ്ടംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ്. തേജാലക്ഷ്മിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതിനാൽ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുകയും കുറ്റക്കാർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് സി.പി.എം മാനിപുരം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.